തൃശൂർ: എഫ്സി പറവട്ടാനിയുടെ 35-ാം വാർഷിക സ്നേഹസംഗമം മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ ഫുട്ബോൾ താരം ബാബു ഡി. ഒല്ലൂക്കാരൻ, മുൻ ഫുട്ബോൾ കോച്ച് പി.എ. ഡേവിസ് എന്നിവരെ അദ്ദേഹം ആദരിച്ചു.
കോർപറേഷൻ പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി.ആർ. സന്തോഷ്, കൗണ്‍സിലർമാരായ എം.എൽ. റോസി എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി.എം. റോയ് അധ്യക്ഷത വഹിച്ചു. ജോയിസൻ അച്ചാണ്ടി, ജോസ് പെരുമാട്ടിൽ, പി.ബി. ബിജു, ഡാനി ജോണ്‍, കെ.ടി. ജോർജ്, ആന്റോ ഡി. ഒല്ലൂക്കാരൻ, റിനോയ് വർഗീസ്, എൻ.എസ്. അഷറഫ് , ജോയ് തോമസ്, അബിൻസ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.